റിയാദ്: സൗദി അറേബ്യയിലെ അകെ 343373 രോഗബാധിതരിൽ
329715 പേർ പൂർണ്ണമായും രോഗമുക്തി നേടിയതോടെ രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 96 ശതമാനമായി ഉയർന്നുവെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 405 പുതിയ കൊറോണ വൈറസ് കേസുകളും, 18 മരണങ്ങളും, 445 രോഗമുക്തിയുമാണ് സൗദിയിൽ സ്ഥിരീകരിച്ചത്. പുതിയ കണക്കുകൾ പ്രകാരം സൗദിയിലെ ആകെ മരണസംഖ്യ 5235 കടന്നു.
നിലവിൽ ചികിത്സയിൽ കഴിയുന്ന 8423 കേസുകളിൽ 804 പേരുടെ നില ഗുരുതരമായി തന്നെ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments