ദമ്മാം: ഹൃദയാഘാതം മൂലം മലയാളി യുവാവ് ദമ്മാമിൽ നിര്യാതനായി. 10 വർഷമായി സ്വകാര്യ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന എറണാകുളം പല്ലാരിമംഗലം വെയ്റ്റിങ് ഷെഡിന് സമീപം താമസിക്കുന്ന പെരുമ്പൻചാലിൽ ഷഫീഖ് (34) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാം അബ്ദുല്ല ഫുവാദിലെ താമസസ്ഥലത്ത് നിന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ഹൃദയാഘാതം അനുഭവപ്പെടുകയും ആശുപത്രിയിലെത്തിയ ഉടനെ മരണം സംഭവിക്കുകയുമായിരുന്നു. അബ്ദുൽ കരീം, ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ ഷഫീന, മക്കൾ മുഹമ്മദ് നിഹാൽ, മുഹമ്മദ് നഹാൻ
Comments