ലയൺസ് ക്ലബ് ഇന്റർനാഷനലിന്റെ ഹോം ബൗണ്ട് മിഷന്റെ ഭാഗമായി ദുബായ് എമറാൾഡ് ചാപ്റ്ററും ദുബായ് ഡയമണ്ട് ചാപ്റ്ററും ചേർന്ന് നിരാലംബരായ നൂറുകണക്കിന് പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഇതിനോടകം അർഹതപ്പെട്ട 95 ഓളം പേരേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ എത്തിക്കാൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.ടിക്കറ്റും,കൊറോണ പി.സി.ആർ ടെസ്റ്റ് അടക്കമുള്ള എല്ലാ സഹായങ്ങളും നൽകിയാണ് നാട്ടിലെത്തിക്കുന്നത്.
യാത്ര ചിലവ് വഹിക്കാനാവാത്ത ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, വയോധികർ, അടിയന്തര ചികിത്സ ആവശ്യമായവർ തുടങ്ങിയവർക്കാണ് സൗജന്യ യാത്രക്ക് സൗകര്യം ഒരുക്കി നൽകുന്നത്. ജനം ടി.വിയുടെ സഹകരണത്തോടെയാണ് ഹോം ബൗണ്ട് മിഷൻ 2020 എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്.നാട്ടിലേക്ക് മടങ്ങാൻ സഹായം ആവശ്യമുള്ളവർക്ക് +971508421966 ,+971509040634 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ എല്ലാവിധ സഹകരണവും പദ്ധതിക്ക് ക്ക് ലഭിക്കുന്നുണ്ട്.
Comments