ദുബായ്–ഷാർജ യാത്രക്കാർക്ക് പ്രയോജനമാകും വിധത്തിൽ ദുബായ് മെട്രോയുമായി ബന്ധപ്പെടുത്തി ഷാർജയിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നു. എഫ് 81 ബസ് റൂട്ടിലൂടെ ഈ മാസം 25 മുതൽ ബസുകൾ ഓടിത്തുടങ്ങുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു.ഖിസൈസ് വ്യവസായ മേഖലയിൽ നിന്ന് അൽ നഹ് ദ മെട്രോ സ്റ്റേഷനിലേക്കാണ് പുതിയ റൂട്ട്.
തിരക്കേറിയ സമയങ്ങളിൽ ഓരോ 15 മിനിറ്റിലും ബസ് പുറപ്പെടുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട് ഏജൻസി പ്ലാനിങ് ആൻഡ് ബിസനസ് ഡവലപ്മെന്റ് വിഭാഗം ഡയറക്ടർ ആദിൽ ഷക്രി പറഞ്ഞു. അന്നു തന്നെ ദുബായ്–ഷാർജ ബസും ആരംഭിക്കും. രണ്ട് എമിറേറ്റുകൾ തമ്മിൽ യാത്രാ സമയത്തിൽ 15 മിനിറ്റ് കുറവാണ് ഉണ്ടാവുക.കൂടാതെ, അൽ ഖാൻ–മംസാർ എന്നിവയെ ബന്ധപ്പെടുത്തി ഇ–303 ബസ് റൂട്ടും പുതുതായി ആരംഭിക്കും.യൂണിയൻ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജ ജുബൈൽ ബസ് സ്റ്റേഷനിലേയ്ക്കുള്ള റൂട്ടിൽ സാധാരണയിലും 15 മിനിറ്റ് സമയലാഭമുണ്ടാകും.
Comments