യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിടെ 1563 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 1704 പേർ രോഗമുക്തി നേടിയതായും ഒരാൾ മരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇന്നലെ 1,20,351 കൊറോണ പരിശോധനകൾ നടത്തിയാണ് 1563 രോഗബാധിതരെ കണ്ടെത്തിയത് . രാജ്യത്ത് ആകെ കൊറോണബാധിതരായവരുടെ എണ്ണം 1,15,068 ആയി. നിലവിൽ ചികിത്സയിൽ ഉള്ളത് 6,730 പേരാണ് ആകെ മരണ സംഖ്യ 475 ആയി.യുഎഇയിൽ ഇതുവരെ 12.1 ദശലക്ഷം കൊറോണ പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു.
കോറോണക്കെതിരെയായ പോരാട്ടം ശക്തമായി തുടരുന്നതിനിടയിലും ഈ മാസം 6 മുതൽ പ്രതിദിനം ആയിരത്തിലേറെ രോഗികൾ റിപോർട്ട് ചെയ്യപ്പെടുന്നുണ്ട്.അതേസമയം, ഇന്ത്യയും പാക്കിസ്ഥാനുമടക്കം അഞ്ച് രാജ്യങ്ങൾക്ക് യുഎഇ സന്ദർശക വീസ അനുവദിക്കുന്നത് കർശനമാക്കിയെന്നുള്ള റിപ്പോർട്ട് അധികൃതർ തള്ളി. ഡമ്മി മടക്ക ടിക്കറ്റ് കൊണ്ടുവന്നവരെയും ഹോട്ടൽ റിസർവേഷൻ ഇല്ലാത്തവരെയുമാണ് ഒക്ടോബർ 13 മുതൽ തിരിച്ചയക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം മുതൽ വൻതോതിൽ ആളുകൾ രാജ്യത്തേയ്ക്ക് വരുന്നുണ്ട്.
Comments