ദോഹ : ഖത്തറില്‍ ഇന്ന് ഒരു രോഗി കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള് 229 ആയി. 70 വയസുള്ള രോഗിയാണ് ഇന്നു മരണമടഞ്ഞത്. ആഗോള തലത്തിലെ കുറഞ്ഞ മരണ നിരക്കുകളില്‍ ഒന്നാണ് ഖത്തറിലേത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,665 പരിശോധനകളിലായി ഇന്ന് 249 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 201 പേര് ഖത്തറിലുള്ളവരും 48 പേര് വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരുമാണ്. ഇതോടെ കോവിഡ് രോബാധിതരുടെ ആകെ എണ്ണം 1,30,711 ആയി. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 271 പേരാണ്. ഇതോടെ ആകെ രോഗമുക്തര്‍ 1,27,599 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,883 പേരാണ്. ഇതില്‍ 378 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 28 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ളത് 35 രോഗികളാണ്. ഇവരില്‍ രണ്ടുപേര്‍ ഇന്ന് ഐസിയുവിലേക്ക് മാറ്റപ്പെട്ടവരാണ്. 9,08,883 പരിശോധനകളാണ് ഇതുവരെ ഖത്തര്‍ നടത്തിയത്. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments