റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ. കമ്യൂണിസ്റ്റ് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വിരമൃത്യു വരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥന്റെ നില തൃപ്തികരമാണ്. ഇദ്ദേഹത്തെ നാരായൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർത്തു. തുടർന്ന് നടന്ന ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. പിന്നീട് നടന്ന പ്രത്യാക്രമണത്തിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളം ഉദ്യോഗസ്ഥർ തകർത്തു. നിരവധി ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Comments