ഹൈദരാബാദ് : അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മത മൗലിക വാദികൾ അറസ്റ്റിൽ .
അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനായി എത്തിയ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു വധശ്രമം . ജിഎച്ച്എംസിയുടെ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്, വിജിലൻസ് & ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ വംഗാ രോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം എന്നിവരാണ് മിയാപൂരിലെ ഗോപാൽ റാവു നഗറിൽ കൈയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയത്.
പൊളിച്ചുനീക്കുന്നതിനിടയിൽ, പ്രതിഷേധവുമായി മതമൗലിക വാദികൾ രംഗത്തെത്തി . ഇവരിൽ അഞ്ചുപേരാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് മേൽ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥർ അവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു .
ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കരീം, അംജദ്, അഫ്രോസ്, ഇമ്രാൻ, സൽമാൻ എന്നിവരെയാണ് സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തത് . ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി.
Comments