ജയ്പൂർ : പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഒരാൾ കൂടി അറസ്റ്റിൽ. രാജസ്ഥാനിലെ ബാർമറിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാന ഇന്റലിജൻസ് മേധാവിയാണ് കേസിൽ ഒരാൾ കൂടി അറസ്റ്റിലായ വിവരം അറിയിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിലായിരുന്നു ഇയാളെ പിടികൂടിയതെന്നും അദ്ദേഹം അറിയിച്ചു.
ഐഎസ്ഐയ്ക്ക് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയ കേസുമായി ബന്ധപ്പെട്ടുണ്ടാകുന്ന രണ്ടാമത്തെ അറസ്റ്റാണ് ഇത്. ആഴ്ചകൾക്ക് മുൻപ് ഐഎസ്ഐയ്ക്ക് വിവരങ്ങൾ കൈമാറിയ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ജീവനക്കാരനായ ദീപക് ശിർസാതിനെ ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് അറസ്റ്റിലായ ആളെ പിടികൂടിയത് എന്നാണ് സൂചന.
Comments