ഇസ്താംബുൾ ; തീവ്ര ഇസ്ലാമുകൾക്കെതിരെ നടപടി കർശനമാക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാൻ .
മുസ്ലീങ്ങളോടും ഇസ്ലാമിനോടും ഇത്തരത്തിൽ കർശന മനോഭാവം എടുക്കുന്ന മാക്രോണിന് മാനസിക ചികിത്സ വേണമെന്നാണ് ഉർദുഗാന്റെ പ്രസ്താവന .
“മുസ്ലീങ്ങളുമായും ഇസ്ലാമുമായും മാക്രോൺ എന്ന ഈ വ്യക്തിയുടെ പ്രശ്നം എന്താണ്? മാക്രോണിന് മാനസികമായ ചികിത്സ ആവശ്യമാണ്, ” തന്റെ പാർട്ടിയുടെ പ്രവിശ്യാ കോൺഗ്രസിൽ പങ്കെടുക്കവെയായിരുന്നു ഫ്രാൻസിനെതിരെയുള്ള ഉർദുഗാന്റെ പരാമർശം .
‘വിശ്വാസ സ്വാതന്ത്ര്യം മനസ്സിലാകാത്തയാളാണ് മാക്രോൺ, മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്മാരോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെ കുറിച്ച് എന്താണ് പറയാനാവുക‘ യെന്നും ഉർദുഗൻ പറഞ്ഞു.
മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം തീവ്ര ഇസ്ലാം നയങ്ങൾ പിന്തുടരുന്നവർക്കെതിരെ ശക്തമായ നടപടികളാണ് ഫ്രാൻസ് സ്വീകരിക്കുന്നത് .ഇത്തരത്തിലുള്ള 231 വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ തീരുമാനിച്ചിട്ടുണ്ട് . ഒപ്പം ഇത്തരത്തിൽ തീവ്ര മതവികാരങ്ങൾ പിന്തുടരുന്നവർ ഉൾപ്പെടുന്ന സംഘടനകൾ നിരീക്ഷിക്കാനും ,നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments