ന്യൂഡൽഹി: ജനങ്ങൾക്ക് ദസ്റ ആശംസകൾ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ പൗരന്മാർക്കും ദസ്റ ആശംസകൾ അറിയിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. തിന്മയുടെ മേൽ നന്മ വിജയിക്കുന്നതിന്റെ പ്രതീകമാണ് ദസ്റ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതരത്തിൽ ദസ്റ ആഘോഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ദസ്റ ആഘോഷങ്ങൾ രാജ്യത്തെ സാംസ്കാരിക ഐക്യത്തെ ശക്തിപ്പെടുത്തുന്നു. ജനങ്ങളെ ഐക്യത്തോടെ ജീവിക്കാൻ പ്രചോദിപ്പിക്കുന്ന ആഘോഷം കൂടിയാണ് ദസ്റ. ഉത്തമ പുരുഷനായ ശ്രീരാമന്റെ ജീവിത മൂല്യങ്ങളുമായി ദസ്റ ആഘോഷം ബന്ധപ്പെട്ടിരിക്കുന്നു. ധാർമ്മികതയുടെ ഉത്തമ ഉദാഹരണമാണ് ശ്രീരാമന്റെ ജീവിതം. ഈ ഉത്സവ കാലം ജനങ്ങൾക്ക് സമ്പദ് സമൃദ്ധി നൽകട്ടേയെന്ന് ആശംസക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവും ജനങ്ങൾക്ക് ആശംസ അറിയിച്ചു. കൊറോണ പ്രോട്ടോകോളുകൾ പാലിച്ചു കൊണ്ടായിരിക്കണം എല്ലാവരും ദസ്റ ആഘോഷിക്കേണ്ടതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
Comments