ശ്രേയസ് അരുൺ കുമാർ എന്ന 7 വയസുകാരന്റെ അപാരമായ ഓര്‍മശക്തിയും അറിവും ഒരത്ഭുതമാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളെയും മാപ്പ് ഉപയോഗിച്ച് വേഗത്തിൽ തിരിച്ചറിയുന്നതിനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഈ കൊച്ച് മിടുക്കന്റെ പേരിലാണ്. .റാസ് അൽ ഖൈമ സ്കോളേഴ്സ് സ്കൂളില ഇന്ത്യൻ സ്കൂളിൽ രണ്ടാം തരത്തിൽ പഠിക്കുന്ന ഈ കൊച്ച് മിടുക്കന് നാല് മിനിറ്റ് 54 സെക്കൻഡിനുള്ളിൽ രൂപം മനസിലാക്കി 195 രാജ്യങ്ങൾ ഏതാണെന്ന് പറയാൻ കഴിയും..ഇത് കൊണ്ട് തീരുന്നില്ല ശ്രേയസിന്റെ ഓര്‍മശക്തി.
വിവിധ ലോകരാജ്യങ്ങളുടെ പാതകകളും കാണാപ്പാഠമാണ്.വെറും 6 മാസങ്ങൾക്ക് മുൻപാണ് മകന്റെ കഴിവ് മാതാപിതാക്കളായ അരുൺ കുമാറും ലക്ഷ്മിയും മനസിലാക്കിയത്. തുടർന്ന് ഇവർ പ്രോല്‍സാഹനവുമായി മകന് ഒപ്പം നിന്നു.ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് ശ്രേയസിപ്പോൾ .എല്ലാ കുട്ടികളിലും ഓരോ കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ടെന്നും അവ മനസിലാക്കി പുറത്തെടുക്കുന്നതിലാണ് മാതാപിതാക്കളുടെ വിജയമെന്ന് തെളിയിച്ചിരിക്കുയാണ് ഈ കുടുംബം.
Comments