റിയാദ് : കേളി കലാസാംസ്കരികവേദിയുടെ അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാരത്തിന്റെ 2019 – 20 വർഷത്തിലെ വിതരണോൽഘാടനം റിയാദിൽ നടന്നു. ഈ വർഷം 26 കുട്ടികളാണ് പുരസ്കാരത്തിന് അർഹത നേടിയത്.
എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്കാരം വിതരണം ചെയ്യുന്നത്.
ബത്തയിൽ സംഘടിപ്പിച്ച പുരസ്കാര വിതരണ ചടങ്ങിൽ കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൗക്കത് നിലമ്പൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കേളി മുഖ്യ രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം നിർവ്വഹിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ പുരസ്കാരം വിതരണം ചെയ്തു.
Comments