റിയാദ് : ഓൺലൈൻ വ്യാവസായിക രംഗത്ത് മറ്റൊരു നാഴികകല്ലായി വെൽസോൺ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരളത്തിലേക്ക് നിരവധി വ്യവസായ സംരംഭങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവാസി കൂട്ടായ്മയായ ശ്രീനിധിയുടെ പ്രഥമ സംരംഭമായ വെൽസോൺ വെൽനെസ്സ് എൽഎൽപിയുടെ കോർപറേറ്റ് ഓഫിസ് ആലപ്പുഴ ജില്ലയിൽ മാന്നാറിൽ പ്രവർത്തനം ആരംഭിച്ചു.
ഭാരതീയ ഗ്രാമവികാസ സങ്കല്പം യാഥാർഥ്യമാക്കുന്നതിനും, അതിലൂടെ ഉപഭോഗ്താകൾക്കു ആരോഗ്യത്തിനു ഹിതകരമായ ഭക്ഷ്യവസ്തുകളും മറ്റു ഗാർഹിക ഉപയോഗ സാധന സാമഗ്രികളും ന്യായമായ വിലയിൽ അവരവരാഗ്രഹിക്കുന്ന സ്ഥലത്തു എത്തിക്കുന്നതിനും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു സംരംഭം ആണ് വെൽസോൺ. സ്വാശ്രയഭാരതം എന്ന മഹത്തായ സ്വപ്ന സാക്ഷാത്കാരത്തിന് ആണ് വെൽസോൺ എന്ന അതിനൂതനമായ ഓൺലൈൻ സംരംഭം അവസരം ഒരുക്കുന്നത്.
വെൽസോണിലൂടെ നിത്യോപയോഗ സാധനങ്ങൾ ആവശ്യാനുസരണം ഉപഭോക്താക്കളുടെ വീടുകളിൽ എത്തിച്ച് നൽകും. വെൽസോണിന്റെ സോർസിങ്, പാക്കിങ് യൂണിറ്റ് വയനാട്ടിലാണ് പ്രവർത്തിക്കുന്നത്.
കേരളത്തിൽ അങ്ങോളം ഇങ്ങോളം വെൽസോണിന്റെ ഔട്ട്ലെറ്റുകൾ നവംബറിൽ പ്രവർത്തനം ആരംഭിക്കുമെന്നും വെൽസോൺ മാനേജ്മന്റ് അറിയിച്ചു.
കൊറോണ സ്ഥിതിഗതികൾ കണക്കിലെടുത്തു ലളിതമായ ചടങ്ങുകൾ ആണ് സംഘടിപ്പിച്ചത്.
Comments