മുംബൈ : മയക്കു മരുന്ന് വാങ്ങുന്നതിനിടെ സീരിയൽ നടി അറസ്റ്റിൽ . നടി പ്രീതിക ചൗഹാനെയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത് . ഇവരെ ഇന്ന് തന്നെ കില്ല കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
സാവധാൻ ഇന്ത്യ, ദേവോ കെ ദേവ് മഹാദേവ് തുടങ്ങിയ ടിവി സീരിയലുകളിൽ പ്രീതിക ചൗഹാൻ അഭിനയിച്ചിട്ടുണ്ട്.മുംബൈയിലെ വെർസോവയിൽ രണ്ട് സ്ഥലങ്ങളിലായി മുംബൈ എൻസിബിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു . ഇതിനിടയിലാണ് നടി അറസ്റ്റിലായത്. ഓപ്പറേഷനിൽ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് വിതരണ സംഘം ഇപ്പോഴും മുംബൈ കേന്ദ്രീകരിച്ച് സജീവമാണെന്ന് എൻ സിബി കണ്ടെത്തിയിട്ടുണ്ട് . ഇവരിൽ സിനിമ ,സീരിയൽ രംഗത്തെ പ്രമുഖരും ഉൾപ്പെടുന്നുണ്ട്.സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തിൽ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രീതികയും പിടയിലായത്.
Comments