ദോഹ : ഖത്തറില്‍ ഇന്ന് ഒരു രോഗി കൂടി മരണമടഞ്ഞതോടെ ആകെ കോവിഡ് മരണങ്ങള് 230 ആയി. 66 വയസുള്ള രോഗിയാണ് ഇന്നു മരണത്തിന് കീഴടങ്ങിയത്. രാജ്യാന്തരതലത്തില്‍ തന്നെ വളരെ കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഖത്തറിലേത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 231 പേര്‍ക്കു കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തര്‍ 1.28 ലക്ഷം കടന്നു. ഇന്ന് 6,703 പരിശോധനകളിലായി കോവിഡ് സ്ഥിരീകരിച്ചത് 205 പേര്‍ക്കാണ്. ഇതില്‍ 172 പേര് ഖത്തറിലുള്ളവരും 33 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരുമാണ്.
ഇതോടെ കോവിഡ് രോബാധിതരുടെ ആകെ എണ്ണം 1,31,170 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,841 പേരാണ്. ഇതില്‍ 377 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 29 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ളത് 33 രോഗികളാണ്. ഇന്ന് ആരേയും ഐസിയുവിലേക്ക് മാറ്റിയിട്ടില്ല. 9,34,283 പരിശോധനകളാണ് ഇതുവരെ ഖത്തര്‍ നടത്തിയത്. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments