കൊളംബോ : പരമ്പരാഗത രീതിയിൽ നവരാത്രി ആഘോഷിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ . ട്വിറ്ററിലാണ് അദ്ദേഹം നവരാത്രി ആഘോഷ ചിത്രങ്ങൾ പങ്ക് വച്ചത് .
ഒൻപത് ഘട്ട ബൊമ്മക്കൊലു ഒരുക്കിയായിരുന്നു മഹിന്ദ രജപക്സെ നവരാത്രി ദിനങ്ങളെ വരവേറ്റത് . ശ്രീ മഹാഗണപതി , ദുർഗ, സരസ്വതി, ലക്ഷ്മി എന്നിവരുടെ ചിത്രങ്ങളും പൂജയ്ക്കായി ഒരുക്കിയിരുന്നു .
രജപക്സെയുടെ ഭാര്യ ശിരന്തി രജപക്സെയാണ് പരമ്പരാഗത വിളക്ക് കത്തിച്ച് ചടങ്ങുകൾക്ക് തുടക്കമിട്ടത് പുരോഹിതന്മാർ വേദമന്ത്രങ്ങൾ ഉരുവിട്ട് ദമ്പതികളെ അനുഗ്രഹിച്ചതോടെയാണ് ചടങ്ങുകൾ സമാപിച്ചത് .തുടർന്ന് രജപക്സെ ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് വിജയദശമി ആശംസകൾ അറിയിച്ചു.
Comments