ഏകത മസ്കറ്റിന്റെ മൂന്നാമത് നവരാത്രി മണ്ഡപം സംഗീതോൽസവം ഇത്തവണ മുൻ വർഷങ്ങളിലേതിൽ നിന്നും വിഭിന്നമായിരുന്നു . കോറോണയുടെ പശ്ചാത്തലത്തിൽ ഒമാനിലെ കലാകാരന്മാരോടുകൂടെ നാട്ടിൽനിന്നും വരുന്ന പ്രഗത്ഭർക്കൂടി പങ്കെടുത്തു കച്ചേരികൾ നടത്തിയിരുന്നതിൽ നിന്നും വ്യത്യസ്തമായി കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സംഗീതഞ്ജരുടെ കച്ചേരികൾ ഓൺലൈൻ മാധ്യമങ്ങളായ സൂം, ഫേസ്ബുക്ക്, യുട്യൂബ് എന്നിവയിലൂടെ തൽസമയം പ്രക്ഷേപണം ചെയ്യുകയായിരുന്നു. ഒക്ടോബർ 17 മുതൽ 25 വരെ ഒമാൻ സമയം വൈകീട്ട് 7 മുതൽ 9 വരെയാണ് കച്ചേരികൾ പ്രക്ഷേപണം ചെയ്തിരുന്നത്. ശാസ്ത്രീയ സംഗീതത്തിന് സമഗ്രസംഭാവനകൾ നൽകിയ ഒമാനിലെ പ്രവാസി സംഗീതജ്ഞർക്ക് നൽകിവരുന്ന “സംഗീത സുധാനിധി” അവാർഡ് കോന്നിയൂർ സുരേഷ് നായർക്ക് മഹാനവമി ദിനത്തിൽ സമ്മാനിച്ചു.അതേസമയം ക്ഷേത്രത്തിലും മറ്റു പ്രമുഖ സംഘടനകളുടെയും നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ ഇല്ലാതിരുന്നതിനാൽ പലരും വീടുകളിൽതന്നെ കുട്ടികളെ എഴുത്തിനിരുത്തി.
Comments