പാലക്കാട് : അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം നശിപ്പിച്ച് എക്സൈസ് . കുറുക്കത്തിക്കല്ല് വനമേഖലയിലെ തോട്ടമാണ് നശിപ്പിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വന മേഖലയിൽ കഞ്ചാവ് കൃഷി വ്യാപകമാകുന്നതായി വനവാസി ഊരുകളിൽ നിന്നാണ് എക്സൈസിന് രഹസ്യവിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുറുക്കത്തിക്കല്ല് വനമേഖലയിൽ കഞ്ചാവ് തോട്ടം കണ്ടെത്തുകയായിരുന്നു. 175 ചെടികളാണ് എക്സൈസ് സംഘം നശിപ്പിച്ചത്.
കഴിഞ്ഞ് വർഷവും ഇതേ മേഖലയിലെ കഞ്ചാവ് തോട്ടം എക്സൈസ് സംഘം നശിപ്പിച്ചിരുന്നു. 420 കഞ്ചാവ് ചെടികളാണ് അന്ന് സംഘം നശിപ്പിച്ചത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments