കോട്ടയം: ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ആയിരുന്ന കെ ആർ നാരായണന്റെ ജന്മ ശതാബ്ദി ചടങ്ങുകൾ ജന്മ നാടായ കോട്ടയം ഉഴവൂരിൽ നടന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന അടക്കമുള്ള ചടങ്ങുകൾ നടത്തി.
1920 ഒക്ടോബർ 27 ന് ഉഴവൂരിലെ കോച്ചേരിൽ തറവാട്ടിൽ ആയിരുന്നു കെ ആർ നാരായണൻ എന്ന ബഹുമുഖ പ്രതിഭയുടെ ജനനം. പിന്നിട്ട വഴികളിൽ എല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച യാത്ര. ഒടുവിൽ ഭാരതത്തിന്റെ രാഷ്ട്രപതി പദം വരെ എത്തിയ കെ ആർ നാരായണന്റെ ജീവിതം ജന്മനാട് ഹൃദയപൂർവം ഓർക്കുന്നു.
കെ ആർ നാരായണന്റെ ഓർമകൾ ഉറങ്ങുന്ന തറവാട്ടിലേക്ക് ജനപ്രതിനിധികൾ അടക്കം നിരവധി പേർ എത്തി. അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പുഷ്പാർച്ചന നടത്തി. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ലളിതമായിരുന്നു ചടങ്ങുകൾ.
Comments