മുംബൈ: ശിവസേനാ എം.പിയ്ക്ക് വധഭീഷണിയെന്ന് പരാതി. കാര്‍ഷിക വിഷയത്തില്‍ പ്രതിഷേധിച്ച് എം.പി.സ്ഥാനം രാജിവെച്ച പ്രഭാനി സഞ്ജയ് ജാദവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 2 കോടി രൂപയ്ക്ക് തന്നെ വധിക്കാന്‍ ചിലര്‍ കൊട്ടേഷന്‍ നല്‍കിയെന്നാണ് സഞ്ജയ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
മഹാരാഷ്ട്രയിലെ നാനാല്പേട് പോലീസ് സ്റ്റേഷനില്‍ അനുയായികള്‍ക്കൊപ്പമെത്തിയാണ് സഞ്ജയ് പരാതി നല്‍കിയത്. ഒക്ടോബര്‍ 18-ാം തീയതി വലിയ സ്വാധീനമുള്ള ഒരു വ്യക്തി തന്നെ ഇല്ലാതാക്കാന്‍ നാന്ദേഡിലെ ഒരു കൊട്ടേഷന്‍ സംഘത്തിന് രണ്ടു കോടിരൂപ നല്‍കിയെന്നാണ് പരാതിയില്‍ വിശദമാക്കിയിട്ടുള്ളത്. പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് പ്രഭാനി സഞ്ജയ് ജാദവ് കര്‍ഷക സമിതിയിലെ പ്രശ്നം ഉയര്‍ത്തിക്കാട്ടി ശിവസേനയുടെ എം.പി.സ്ഥാനം രാജിവെച്ചത്. ശിവസേനയ്ക്ക് പകരം എന്‍.സി.പിയ്ക്ക് കാര്‍ഷിക വികസന ബോര്‍ഡ് സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. തുടര്‍ന്ന് ഉദ്ധവ് താക്കറെയുടെ സമവായ ചര്‍ച്ചകളെ തുടര്‍ന്നാണ് രാജി പിന്‍വലിച്ചത്.
Comments