മസ്കറ്റ് : ഇസ്ലാമിനെതിരെ തീവ്ര നിലപാടെടുക്കുന്ന ഫ്രാൻസിൽ മുസ്ലീങ്ങൾ ജോലി ചെയ്യരുതെന്ന് ഒമാൻ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി . ഫ്രഞ്ച് ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ച മുഫ്തി ‘ അഹങ്കാരികളായ അധിനിവേശക്കാർ ‘ എന്നാണ് ഫ്രാൻസിനെ വിശേഷിപ്പിച്ചത് .
ഫ്രാൻസുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മുസ്ലീം രാഷ്ട്രങ്ങളിലുള്ളവർ നിക്ഷേപങ്ങൾ പിൻ വലിക്കണം . പൂർണ്ണമായും സ്വതന്ത്രമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കണം . ഫ്രാൻസിൽ ജോലി ചെയ്യുന്ന മുസ്ലീങ്ങൾ തങ്ങളുടെ നാട്ടിലേയ്ക്ക് മടങ്ങി പോകണം . സ്വന്തം രാജ്യങ്ങളിൽ ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കണം-മുഫ്തി പറഞ്ഞു.
ഇസ്ലാം തീവ്രവാദത്തിനെതിരെ ഫ്രാൻസ് നിലപാട് ശക്തമാക്കുന്നതിനിടയ്ക്കാണ് ഇത്തരം പ്രസ്താവനയുമായി ഒമാൻ മുഫ്തി രംഗത്ത് വന്നിരിക്കുന്നത് . നേരത്തേ ഇസ്രായേലുമായി അറബ് രാജ്യങ്ങൾ ബന്ധം സ്ഥാപിക്കുന്നതിനെയും മുഫ്തി വിമർശിച്ചിരുന്നു .മുസ്ലിം രാജ്യങ്ങള്‍ ശത്രുവുമായി ഇഷ്ടം കൂടാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മുഫ്തി ഷെയ്ഖ് അഹമ്മദ് അല്‍ ഖലീലിയുടെ പ്രസ്താവന.
Comments