ന്യൂഡല്‍ഹി: മ്യാന്മാറിലെ തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ ആരംഭിച്ചിട്ടും നടപടിക്രമങ്ങള്‍ സുതാര്യമല്ലെന്ന പരാതിയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ . നവംബര്‍ 8ന് തീരുമാനിച്ചിരിക്കുന്ന തെരഞ്ഞെടുപ്പിനായി നടപടിക്രമങ്ങള്‍ സുതാര്യമാക്കിയെന്നാണ് പക്ഷെ കമ്മീഷന് പറയുന്നത്.
ഇതിനിടെ മനുഷ്യാവകാശ കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ നിരീക്ഷിക്കുന്നത്. പരമ്പരാഗത മതന്യൂനപക്ഷങ്ങളുടെ മേഖലകളില്‍ ജനസംഖ്യാനു പാതികമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായില്ലെന്ന പരാതിയാണ് ചിലര്‍ ഉയര്‍ത്തുന്നത്.
സുരക്ഷാ സംവിധാനങ്ങള്‍ കണക്കിലെടുത്ത് ആറ് മേഖലകളിലെ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ അനിശ്ചിതത്തിലാണ്. ഭരണകൂടം നിശ്ചയിക്കുന്നിടത്തെ ജനങ്ങള്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്ന വിചിത്ര തീരുമാനങ്ങളാണ് ഭരണകൂടം എടുത്തിരിക്കുന്നത്.
Comments