ദോഹ : ഖത്തറില്‍ ഇന്ന് ഒരു കൊറോണ രോഗി മരിച്ചതോടെ ആകെ മരണങ്ങള് 232 ആയി. 54 വയസുള്ള രോഗിയാണ് ഇന്നു മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 5,810 പരിശോധനകളിലായി ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 193 പേര്‍ക്കാണ്. ഇതില്‍ 161 പേര് ഖത്തറില്‍ ഉള്ളവരും 32 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ കൊറോണ ബാധിതരുടെ ആകെ എണ്ണം 1,32,343 ആയി. ഇന്ന് 225 പേര് സുഖപ്പെട്ടതോടെ ആകെ രോഗമുക്തര്‍ 1,29,124 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,762പേരാണ്. ഇതില്‍ 365 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഗുരുതരാവസ്ഥയിലുള്ളത് 39 രോഗികളാണ്. 9,71,199 പരിശോധനകളാണ് ഇതുവരെ ഖത്തര്‍ നടത്തിയത്. രോഗം നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
Comments