റിയാദ് : സൗദിയിൽ 8088 കൊറോണ കേസുകൾ നിലവിൽ ചികിത്സയിൽ കഴിയുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 766 പേരുടെ നില ഗുരുതരം ആണെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 398 പുതിയ കൊറോണ വൈറസ് കേസുകളും, 20 മരണങ്ങളും, 433 രോഗമുക്തിയും രാജ്യത്ത് സ്ഥിരീകരിച്ചു. പുതിയ കണക്കുകൾ പ്രകാരം 346880 രോഗ ബാധിതരും, 5383 മരണങ്ങളും, 333409 രോഗമുക്തിയും ആണ് സൗദിയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
Comments