ദോഹ : ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ നടത്തിയ 3,481 പരിശോധനകളിലായി ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 164 പേര്‍ക്ക്. ഇതില്‍ 29 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഇതോടെ കൊറോണ ബാധിതരുടെ ആകെ എണ്ണം 1,32,720 ആയി. ഇന്ന് 201 പേര് സുഖപ്പെട്ടതോടെ ആകെ രോഗമുക്തര്‍ 1,29,784 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,704പേരാണ്. ഇതില്‍ 338 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 25 പേര് 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ളത് 40 രോഗികളാണ്. 9,79,011 പരിശോധനകളാണ് ഇതുവരെ ഖത്തര്‍ നടത്തിയത്. ആകെ മരണങ്ങള് 232 ആണ്. രോഗം നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
Comments