ദോഹ: ഫിഫ ഫുട്ബോൾ ലോകകപ്പ് മത്സര സ്റ്റേഡിയം നിർമാണ തൊഴിലാളികൾക്ക് ആദരമർപ്പിച്ച് ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി. ഖത്തറിലെ ഫിഫ മത്സരസ്റ്റേഡിയങ്ങളുടെ നിര്‍മാണ ചുമതല ഡെലിവറി ആന്‍ഡ് ലഗസി സുപ്രീം സമിതിക്കാണ്. 2022ലെ ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സര വേദിയായ അല്‍ ബയ്ത് സ്റ്റേഡിയത്തിന്റെ ഭിത്തിയിൽ നിർമാണത്തിൽ പങ്കെടുത്ത തൊഴിലാളികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്താണ് ഡെലിവറി ആന്‍ഡ് ലെഗസി അധികൃതർ സവിശേഷമായ ആദരം ഒരുക്കിയത്. പരമ്പരാഗത അറബ് കൂടാരത്തിന്റെ മാതൃകയിലാണ് അൽ ബയ്ത് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. മത്സരങ്ങള്‍ വീക്ഷിക്കാവുന്ന ഹോട്ടൽമുറികളാണ് അൽബയ്ത്തിന്റെ പ്രത്യേകത. ഇനി മിനുക്കു പണികളേ അവശേഷിക്കുന്നുള്ളൂ. വൈകാതെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നടക്കും. ലോകകപ്പ് ഫൈനല്‍ മത്സരവേദിയായ ലുസൈൽ സ്റ്റേഡിയത്തിന്റെ നിർമാണമാണ് ഏറ്റവും ഒടുവില്‍ പൂർത്തിയാകുക.
Comments