ദോഹ: ഖത്തര്‍-ഗള്‍ഫ് മേഖലയിലെ ശ്രദ്ധേയ റാലി ഡ്രൈവര്‍ ശൈഖ് ഹമദ് ബിന്‍ ഈദ് അല്‍താനി മരണമടഞ്ഞു. ദൂഖാനിൽ ഖത്തര്‍ ദേശിയ ബജ ചാംപ്യന്‍ഷിപ് നാലാംഘട്ട മത്സരത്തില്‍ നിന്ന് പിന്മാറിയ ശേഷമായിരുന്നു മരണമെന്ന് ഖത്തര്‍ മോട്ടോര്‍ ആന്‍ഡ് മോട്ടോര്‍ സൈക്കിള്‍ ഫെഡറേഷന് അറിയിച്ചു. മല്‍സരത്തില്‍ നിന്നു പിന്മാറി മെയിന്റനൻസ് ഏരിയയിലേക്കു തിരികെ വന്ന സമയത്ത് സാധാരണ രീതിയില്‍ ആയിരുന്നു. പിന്നീട് സ്വകാര്യ കാറില്‍ ഒരു സുഹൃത്തിനൊപ്പം ബാക്കി മത്സരം കാണാന്‍ മടങ്ങിയെത്തിയപ്പോഴാണ് ബോധരഹിതനായി വീണത്. ഉടന്‍ ക്യൂബന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു. സഹാറ റാലി ചാംപ്യന്‍ഷിപ്പ് ടി2 വിഭാഗം “ക്രോസ് കണ്ട്രി“ ലോകകപ്പ് ജേതാവായിരുന്നു. മരണത്തില്‍ ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൂആനൻ ബിന്‍ ഹമദ് അല്‍ താനി അനുശോചിച്ചു.
Comments