കെയ്റോ : പ്രവാചക നിന്ദ ക്രിമിനൽ കുറ്റമാക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെടാനൊരുങ്ങി കുവൈറ്റ് . ഫ്രാൻസിൽ നബിയുടെ കാർട്ടൂണുകൾ പ്രദർശിപ്പിച്ചതും , തുടർന്ന് മതനിന്ദയുടെ പേരിൽ അദ്ധ്യാപകനെ കൊലപ്പെടുത്തിയതും അടുത്തിടെയാണ് . അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
പ്രവാചകന്മാരെ നിന്ദിക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി കുവൈറ്റിലെ സൊസൈറ്റി സംഘങ്ങളാണ് ഐക്യരാഷ്ട്ര സഭയെ സമീപിക്കുന്നത് . രാജ്യത്തെ മുപ്പത്തി ഏഴ് സൊസൈറ്റി സംഘങ്ങളാണ് ഐക്യരാഷ്ട്ര സഭയോടും മനുഷ്യാവകാശ സംഘടനയോടും ഇതു സംബന്ധിച്ച നടപടികള്‍ ആവശ്യപ്പെട്ടത്.
നബിയെ പരിഹസിച്ച് കാർട്ടൂണുകൾ ഇറക്കുന്നതിനെ അപലപിക്കുന്ന വാർത്താക്കുറിപ്പിൽ മുഹമ്മദ് നബിയെ വിമർശിക്കുന്നത് മുസ്ലിങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും പറയുന്നു .
Comments