കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക് ) പ്രതിനിധികൾ ഇന്ത്യൻ അംബാസിഡർ സിബി ജോർജിനെ സന്ദർശിച്ചു. കഴിഞ്ഞ 5 വർഷമായി സംഘടന കുവൈറ്റിലും ഒപ്പം നാട്ടിൽ ആലപ്പുഴ ജില്ലയിലും ചെയ്തിട്ടുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ അംബാസിഡറെ ധരിപ്പിച്ചു. കുവൈറ്റ് മലയാളി സമൂഹത്തിന്റെ പ്രത്യേകിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആലപ്പുഴ നിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. രാജീവ് നടുവിലെമുറി, ബിനോയ് ചന്ദ്രൻ, കുര്യൻ തോമസ്, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, നൈനാൻ ജോൺ,സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, പ്രജീഷ് മാത്യു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനായി ഇന്ത്യൻ എംബസിയും HE ശ്രീ സിബി ജോർജും നൽകുന്ന സംഭവനകളെ അസോസിയേഷൻ അഭിനന്ദിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി വിശദമായ ഒരു മെമ്മോറാണ്ടം അജപാക്കിന്റ ഭാരവാഹികൾ അംബാസിഡറുടെ ശ്രദ്ധയിലേക്കായി സമർപ്പിച്ചു.
Comments