ദോഹ : ഖത്തറില്‍ കൊറോണ പരിശോധനകള്‍ 10 ലക്ഷത്തിനു മുകളിലെത്തി. 10,01,448 പരിശോധനകളാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 12,064 പരിശോധനകളിലായി ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 249 പേര്‍ക്കാണ്. ഇതില്‍ 38 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഇതോടെ കൊറോണ ബാധിതരുടെ ആകെ എണ്ണം 1,33,619 ആയി. ഇന്ന് 266 പേര് സുഖപ്പെട്ടതോടെ ആകെ രോഗമുക്തര്‍ 1,30,680 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,707പേരാണ്. ഇതില്‍ 304 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 30 പേര് 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ളത് 40 രോഗികളാണ്. രോഗം നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
Comments