ദോഹ: ഖത്തര്‍ അൽ വാജ്ബാ കൊട്ടാര മൈതാനത്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇസ്തിസ്ഖ പ്രാര്‍ത്ഥന നടത്തി. ഇസ്ലാമിക വിശ്വാസമനുസരിച്ച് മഴയ്ക്കു വേണ്ടി നടത്തുന്ന പ്രാർത്ഥനയാണ് ഇസ്തിസ്ഖ. ഇന്നു രാവിലെ നടന്ന പ്രാര്‍ത്ഥനയില്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയ്ക്ക് സുപ്രീം ജുഡീഷ്യൽ കൗൺസിൽ ജഡ്ജി ഷെയ്ഖ് ഡോ: താഖിൽ ബിൻ സയർ അൽ ഷമ്മാരി നേതൃത്വം നൽകി. പാപങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്നും ചെയ്തുപോയ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം തേടണമെന്നും മഴയ്ക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. രാജ്യത്ത് തിരഞ്ഞെടുത്ത പള്ളികളിലും മഴ പ്രാര്‍ത്ഥന നടന്നു.
Comments