കൊൽക്കത്ത : കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമായാലുടൻ പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ .
പൗരത്വ നിയമം നടപ്പാക്കുകയും അഭയാർത്ഥികള്‍ക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയമം നടപ്പിലാക്കുന്നത് തല്ക്കാലം നീട്ടിവെച്ചിരിക്കുന്നത് . പക്ഷേ അത് നടക്കും. നിയമം നിലവിലുണ്ട് , അമിത് ഷാ പറഞ്ഞു.
അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ നേരിട്ടവരെ സഹായിക്കുകയാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് പാര്‍ട്ടികളും മമത ബാനര്ജിയെപ്പോലുളള നേതാക്കളും പ്രചരിപ്പിക്കുന്നത് കള്ളമാണ്. സിഎഎ പൗരത്വം നല്‍കാനുള്ള നിയമമാണ്, ആരുടെയും പൗരത്വം കവര്‍ന്നെടുക്കാന്‍ അത് കാരണമാകില്ല – അമിത്ഷാ പറഞ്ഞു.
മമത ബാനർജി സർക്കാരിനെതിരായ ജനരോഷം മനസ്സിലാക്കാൻ കഴിയുന്നുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മാത്രമേ ബംഗാളിൽ മാറ്റം വരുത്താൻ കഴിയൂവെന്നും അമിത് ഷാ പറഞ്ഞു.
Comments