യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിടെ 1,292 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 818 പേർ കൂടി രോഗമുക്തി നേടുകയും 2 പേർ മരിക്കുകയും ചെയ്യ്തു. 1,37,606 കൊറോണ പരിശോധനകൾ നടത്തിയാണ് 1,292 രോഗബാധിതരെ കണ്ടെത്തിയത് . രാജ്യത്ത് ആകെ കൊറോണബാധിതരായവരുടെ എണ്ണം 1,39,891 ആയി.രോഗം ഭേദമായി ആശുപത്രി വിട്ടവവരുടെഎണ്ണം 1,36,936. നിലവിൽ ചികിത്സയിൽ ഉള്ളത് 2,445 പേരാണ് ആകെ മരണ സംഖ്യ 510 ആയി..യുഎഇയിൽ കൊറോണ രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൊറോണ സംബന്ധമായ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അറിയിച്ചു. നിയമലംഘകർക്ക് പിഴയും തടവുമാണ് ശിക്ഷ. കൂടാതെ, ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം അബുദാബിയിൽ ടെലിവിഷൻ ചാനലിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച 2 പേരെ ശിക്ഷിച്ചിരുന്നു.
Comments