ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ റഡാർ ഇമേജിംഗ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐ എസ് ആർ ഒ യ്ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി .
‘ അഭിനന്ദനങ്ങൾ @ISRO , പിഎസ്എൽവി-സി 49 / ഇഒഎസ് -01 മിഷൻ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞു . കൊറോണ പ്രതിസന്ധികളെയും അതിജീവിച്ച നമ്മുടെ ശാസ്ത്രജ്ഞർ സമയപരിധി പാലിച്ച് , നിരവധി തടസ്സങ്ങളെ മറികടന്ന് വിജയം നേടി ‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു .
ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും 3.10 ഓട് കൂടിയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പ്രതികൂല കാലാവസ്ഥയ്ക്കിടെയായിരുന്നു വിക്ഷേപണം. പിഎസ്എൽവി സി- 49 റോക്കറ്റിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇഒഎസ്-01 ഉം സിന്തറ്റിക് അപ്പറേച്ചർ റഡാറുമാണ് വിജയകരമായി വിക്ഷേപിച്ചത്. ഇന്ത്യൻ നിർമ്മിത ഉപഗ്രഹത്തിനൊപ്പം ഒൻപത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.2020 ൽ ഐഎസ്ആർഒ നടത്തുന്ന ആദ്യ ദൗത്യമാണ് ഇത്.
ഉപഗ്രഹ വിക്ഷേപണത്തിനായുളള കൗണ്ട് ഡൗൺ കഴിഞ്ഞ ദിവസം ഉച്ചയോടെ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്ന് ഉച്ചയോടെ കൗണ്ട് ഡൗൺ നിർത്തിവെച്ചു. പിന്നീട് അഞ്ച് മിനിറ്റിന് ശേഷമായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്.
Comments