ഒമാനില്‍ കൊറോണ സ്ഥിരീകരിച്ച 15 രോഗികള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.973 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.1313 പേര് രോഗമുക്തി നേടി.രാജ്യത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം 118,140 ആയി ഉയര്‍ന്നു. 108,681 പേര്‍ക്ക് ഇതുവരെ കൊറോണ ഭേദമായി.രാജ്യത്തെ രോഗമുക്തി നിരക്ക് 92 ശതമാനമായി ഉയര്‍ന്നു.കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 1,301 പേരാണ്.യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,111 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചികിത്സയിലായിരുന്ന 683 പേര് രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതിയ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.രാജ്യത്ത് ഇതുവരെ 1,42,143 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,38,291 പേര്‍ക്കും ഇതിനോടകം രോഗമുക്തി നേടാനായി. 514 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്.നിലവില്‍ 3,338 കൊറോണ രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്തുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,54,882 കൊറോണ പരിശോധനകള്‍ നടത്തി. ഇതുവരെ യുഎഇയില്‍ 1.40 കോടിയിലധികം കൊറോണ പരിശോധനകള്‍ നടത്തിയതായി അധികൃതർ അറിയിച്ചു.
Comments