ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 8,514 പരിശോധനകളിലായി ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 190 പേര്‍ക്ക്. ഇതില്‍ 39 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ കൊറോണ ബാധിതരുടെ ആകെ എണ്ണം 1,34,203 ആയി. ഇന്ന് 201 പേര് സുഖപ്പെട്ടതോടെ ആകെ രോഗമുക്തര്‍ 1,31,276 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,695പേരാണ്. ഇതില്‍ 299 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 30 പേര് 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ളത് 39 രോഗികളാണ്. കൊറോണ മൂലം 232 പേരാണ് ഖത്തറില്‍ ഇതുവരെ മരണമടഞ്ഞത്. രാജ്യാന്തരതലത്തിലെ കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണ് ഖത്തറിലേത്.
Comments