ദോഹ: ഖത്തറിലെ വടക്കു-കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴ പെയ്തതായി ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം. തുറമുഖ നഗരമായ റാസ് ലഫാന്‍, അല്‍ ജസ്സാസിയ എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ സെപ്റ്റംബര്‍ അവസാനവും ആലിപ്പഴവര്‍ഷത്തോടെ സാമാന്യം നല്ല മഴ പെയ്തിരുന്നു. അസ്ഥിര കാലാവസ്ഥയായതിനാല്‍ വരുംദിവസങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്കി. ഹൈവേകളില്‍ ദൂരക്കാഴ്ച കുറയും. അക്വാപ്ലെയ്നിങ് മൂലം വാഹനങ്ങള്‍ അപകടത്തില്പെടാമെന്നതിനാല് ഡ്രൈവിങ്ങില്‍ ഏറെ ശ്രദ്ധ വേണം. ഇടിമിന്നലുള്ള സമയത്ത് ഉയര്‍ന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍ എന്നിവയ്ക്കു സമീപം നില്‍ക്കരുതെന്നും വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments