വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപിനെ കാത്ത് കൂടുതൽ ‘നഷ്ട’ങ്ങളെന്ന് റിപ്പോർട്ട്. ട്രംപിന്റെ ഭരണകൂട സഹായികൾ അവകാശപ്പെടുന്നത് സ്ഥാനമൊഴിയുന്നത് വരെ ‘വിവാഹ മോചനത്തിനായി മെലാനിയ നിമിഷങ്ങൾ എണ്ണി കഴിയുകയാണെ’ന്നാണ്. ബ്രിട്ടീഷ് ടാബ്ലോയിഡായ ഡെയ്ലി മെയിലാണ് ഇത് സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്യുന്നത്.
വൈറ്റ് ഹൗസിൽ ട്രംപിന് പ്രത്യേക കിടപ്പുമുറി ഉണ്ടായിരുന്നു. മെലാനിയയുമായുള്ള വിവാഹം ഇടപാട് ആയിരുനെന്നുമാണ് മെലാനിയയുടെ മുതിർന്ന ഉപദേശകനായി നിയമിച്ച മുൻ സഹായി സ്റ്റെഫാനി വോൾക്കോഫിനെ ഉദ്ദരിച്ച് റിപ്പോർട്ടിൽ പറയുന്നത്.
‘ഇരുവരുടെയും 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. വൈറ്റ് ഹൗസിന് പുറത്തേക്കിറങ്ങിയാൽ മെലാനിയ വിവാഹമോചനം നടത്താനുള്ള മിനിറ്റുകൾ എണ്ണിക്കൊണ്ടിരിക്കുകയാണെന്ന്’ ട്രംപിന്റെ പൊളിറ്റിക്കൽ സഹായിയായിരുന്ന ഒമറോസ മാനിഗോൾട്ട് ന്യൂമാൻ പറഞ്ഞു.
2005ലാണ് മുൻ സ്ലോവേനിയൻ മോഡലായ മെലാനിയ ഡൊണാൾഡ് ട്രംപിനെ വിവാഹം ചെയ്യുന്നത്. 2006ൽ ഇവർക്ക് ബാരൺ എന്ന മകൻ പിറന്നു. ട്രംപിന്റെ എല്ലാ പ്രസംഗ വേദിയിലും നിറഞ്ഞ സാന്നിധ്യമായ മെലാനിയയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാണാതിരുന്നത് സംശയങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
Comments