ഒമാനില്‍ ഫാമിലി വിസിറ്റ്, എക്സ്പ്രസ് വീസകള്‍ എന്നിവയാണ് അനുവദിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പകുതിയോടെയാണ് രാജ്യത്ത് സന്ദര്‍ശക വീസകള്‍ നിര്‍ത്തിവെച്ചത്. കൊറോണ കാരണം രാജ്യത്ത് സന്ദര്‍ശന വീസയില്‍ എത്തിയവര്‍ക്ക് അധികൃതര്‍ വീസാ കാലാവധി സൗജന്യമായി നീട്ടി നല്‍കിയിരുന്നു. ഈ ആനുകൂല്യം ഇടയ്ക്ക് ഒഴിവാക്കിയെങ്കിലും വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഈ സേവനം ഇപ്പോഴും ലഭ്യമാണ്.ഇതിനിടെയാണ് ഈ മാസം എട്ട് മുതല്‍ വീണ്ടും സന്ദര്‍ശക വീസകള്‍ അനുവദിച്ചു തുടങ്ങിയത്. പ്രവാസികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനും എക്സ്പ്രസ് വീസകളില്‍ ആളുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും ഇതിലൂടെ അവസരം ലഭിക്കും.
അതേസമയം തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിച്ചു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഇളവ് ലഭിക്കുക.പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ പ്രാവസികള്‍ അതാത് രാഷ്ടത്തിന്റെ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും മടക്ക യാത്രക്ക് മുമ്പ് പാസ്പോര്‍ട്ട് പുതുക്കണമെന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.തൊഴില്‍ രേഖകളുമായി ബന്ധപ്പെട്ട പിഴയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മസ്കത്ത് വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന തൊഴില്‍ മന്ത്രാലയം ഓഫീസില്‍ നിന്നും മടക്ക യാത്രക്കുള്ള രേഖകള്‍ തയാറാക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Comments