മനാമ: ബഹ്റൈന്‍-ഇസ്രായേല്‍ വിമാന സര്‍വീസുമായി ബന്ധപ്പെട്ട ധാരണ പത്രത്തിന് മന്ത്രിസഭാ അംഗീകാരം നല്കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്.
കൊറോണ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരുന്നു യോഗം. ഇസ്രായേല്‍ സര്‍ക്കാരുമായി വിമാന സര്‍വീസുമായി ബന്ധപ്പെട്ട ധാരണപത്രം ഉടനുണ്ടാകുമെന്നാണ് സൂചന. ഗതാഗത, ടെലികോം മന്ത്രിയായിരിക്കും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കുക.
Comments