കുവൈറ്റ് സിറ്റി : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന മലപ്പുറം ജില്ലാ അസോസിയേഷൻ അഡ്വൈസറി ബോർഡ് അംഗവും മുൻ വൈസ് പ്രസിഡന്റും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ബാബു നിലമ്പൂരിന് യാത്രയയപ്പുനല്കി.
MAK പ്രസിഡന്റ് വാസുദേവൻ മമ്പാടിന്റെ നേതൃത്വത്തിൽ സംഘടനാ ഭാരവാഹികളായ ജനറൽ സെക്രട്ടറി മുസ്താഫ മാറഞ്ചേരി , സെക്രട്ടറി അനീഷ് കരാട്ട് , ജോയൻറ് സെക്രട്ടറി Adv ജംഷാദ് , ജോയൻറ് ട്രഷറർ സുനീർ കളിപ്പാടൻ എന്നിവർ നേരിട്ടു കാണുകയും സംഘടനയുടെ ഉപഹാരം കൈമാറുകയും ചെയ്തു.
Comments