വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ‘നമ്മൾ ജയിക്കു’മെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. ദിവസങ്ങൾ നീണ്ട വോട്ടെണ്ണലിന് ശേഷം ജോ ബൈഡനെ അമേരിക്കൻ പ്രസിഡന്റായി മാദ്ധ്യമങ്ങളടക്കം പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപിന്റെ പുതിയ ട്വീറ്റ്. അന്തിമ വിജയം തനിക്ക് തന്നെയാവുമെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. ട്വീറ്റിനെ പിന്തുണച്ച് ട്രംപിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
WE WILL WIN!
— Donald J. Trump (@realDonaldTrump) November 10, 2020
ബൈഡൻ വിജയിച്ച സ്റ്റേറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫയൽ ചെയ്ത ഹർജികളിൽ പലതും കോടതി തള്ളി. തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് ട്രംപ് ആരോപിക്കുന്നത്.
ട്രംപ് തന്നെ അധികാരത്തിലെത്തുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എല്ലാ ലീഗൽ വോട്ടുകളും എണ്ണിക്കഴിയുമ്പോൾ ട്രംപിന് ഭരണത്തുടർച്ചയുണ്ടാകും. അതിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും പോമ്പിയോ പറഞ്ഞിരുന്നു.
Comments