മനാമ : ബഹ്റൈൻ പ്രധാന മന്ത്രി റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു . അമേരിക്കയിലെ മായോ ക്ലിനിക് ആശുപത്രയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെ ആണ് മരണം സംഭവിച്ചത് . ഭൗതിക ശരീരം അമേരിക്കയിൽ നിന്നും ബഹ്റിനിൽ കൊണ്ട് വന്നു മതാചാരങ്ങളോടെ ഖബർ അടക്കുമെന്നു ഔദോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട് .
രാജ്യത്തു ഒരാഴ്ച ഔദോഗിക ദുഃഖാചരണം നടത്താൻ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഉത്തരവിറക്കി .
ഒരാഴ്ച രാജ്യത്തു ദേശീയ പതാക പകുതി താഴ്ത്തി കെട്ടും കൂടാതെ സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അടയ്ക്കും .
Comments