മനാമ :- അര നൂറ്റാണ്ടോളം ബഹ്റൈന്‍ നേതൃത്വം നല്കിയ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയ്ക്ക് ബഹ്റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് പ്രത്യേക കരുതലുണ്ടായിരുന്നു. ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് ”മാഫ് ” ബഹ്റൈൻ പ്രസിഡൻ്റ് അനിൽ മടപ്പള്ളി, സെക്രട്ടറി സിറാജ് , ജോ. സെക്രട്ടറി വിനീഷ് വിജയൻ എന്നിവർ അറിയിച്ചു.
Comments