ദോഹ: കൊറോണ വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മുൻകരുതലുകൾ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ സഞ്ചരിച്ചതിന് 164 പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മാസ്ക് ധരിക്കാത്തതിന് ഇത്രയധികം പേര്‍ക്കെതിരെ നിയമനടപടി ആരംഭിക്കുന്നത് ഇതാദ്യമായാണ്. ടാക്സി കാറുകളിൽ നാലില്‍ അധികം പേരെ കയറ്റിയതിന് ഏഴു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Comments