ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,163 പേരെ
പരിശോധനാ വിധേയരാക്കിയതില്‍ കൊറോണ സ്ഥിരീകരിച്ചത് 203 പേര്‍ക്ക്. ഇതില്‍ 46 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ കൊറോണ ബാധിതരുടെ ആകെ എണ്ണം 1,35,570 ആയി. ഇന്ന് 221 പേര് സുഖപ്പെട്ടതോടെ ആകെ രോഗമുക്തര്‍ 1,32,577 ആയി.
നിലവില്‍ ചികിത്സയിലുള്ളത് 2,759 പേരാണ്. ഇതില്‍ 298 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 33 പേര് 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ളത് 36 രോഗികളാണ്.
ഖത്തറിലെ ആകെ കൊറോണ മരണങ്ങള് 234 ആയി. രാജ്യാന്തരതലത്തിലെ കുറഞ്ഞ മരണ നിരക്കുകളില്‍ ഒന്നാണ് ഖത്തറിലേത്.
Comments