ദോഹ: പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ കറങ്ങിയതിന് 94 പേരെക്കൂടി പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാസ്ക് ധരിക്കാത്തതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുന്നൂറിലേപ്പേര്ക്കെതിരെ നടപടിയെടുത്തിരുന്നു. .
തണുപ്പ് കാലമായതോടെ ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും കൊറോണയുടെ പിടിയിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഖത്തറില്‍ കൊറോണയുടെ രണ്ടാം തരംഗം ഒഴിവാക്കാന്‍ ശക്തമായ നടപടികളാണ് പൊതുജനാരോഗ്യ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും സ്വീകരിക്കുന്നത്.
മാസ്ക് ധരിക്കുക എന്നത് സാമൂഹിക ഉത്തരവാദിത്വമാണ്. നിങ്ങളേയും മറ്റുള്ളവരെയും കൊറോണ വൈറസിൽ നിന്നും രക്ഷിക്കാന്‍ ഇതാവശ്യമാണെന്ന് ആഭ്യന്തരമന്ത്രാലയം ഓര്‍മപ്പെടുത്തുന്നു.
Comments