ന്യൂഡൽഹി : അർബുദ രോഗിയായ കുരുന്നിന്റെ ആഗ്രഹം സാധിക്കാൻ സൂപ്പർ ഹീറോയുടെ വേഷം അണിഞ്ഞ് ഡോക്ടർ. അമേരിക്കൻ കോമിക് പുസ്തകമായ ഡിസി ബുക്കിലെ കഥാപാത്രമായ ബാറ്റ്മാന്റെ വേഷം ധരിച്ചാണ് ഡോക്ടർ കുട്ടിയെ ഞെട്ടിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ ഏറെപ്പേർ ഡോക്ടറുടെ കരുതലിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഫീൽ ഗുഡ് പേജാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്.
അർബുദരോഗിയായ കുട്ടിയോട് ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ഡോക്ടർ ചോദിച്ചു. സൂപ്പർ ഹീറോയായ ബാറ്റ് മാനെ നേരിൽ കാണണമെന്നതായിരുന്നു കുരുന്നിന്റെ ഏറെ കാലമായുളള ആഗ്രഹം. അടുത്ത ദിവസം തന്നെ ഡോക്ടർ ബാറ്റമാന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
സന്തോഷവാനായ കുട്ടി ഡോക്ടറെ കെട്ടിപ്പിടിച്ചു. ഇതാണ് വീഡിയോയിൽ കാണാനാകുന്നത്. ആളുകളുടെ കണ്ണുകൾ നിറച്ച വീഡിയോയ്ക്ക് പ്രതികരണവുമായി ഏറെ പേർ രംഗത്തെത്തി.
A doctor asks the cancer patient what his dream is. The boy says he wants to meet Batman. And the next day the doctor dresses in the superhero's costume and fulfills the child's dream 😭😭😭❤️❤️❤️❤️ pic.twitter.com/juRLHkpyYC
— The Feel Good Page ❤️ (@akkitwts) November 15, 2020
Comments