കുവൈറ്റ് സിറ്റി : കുട്ടികളിലെ വായനാശീലത്തോടൊപ്പം എഴുത്തും വളർത്തുന്നതിന് ശിശുദിന സമ്മാനമായി ആംസ് ഫോർ യു- കുവൈറ്റ് കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ തയാറാക്കിയ കിഡ്സ് ക്രോണിക്കിൾ മാഗസിൻ പുറത്തിറക്കി. കുട്ടികൾ തന്നെയാണ് ഈ മാഗസിന്റെ എഡിറ്റോറിയൽ ബോർഡ് കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യൻ എംബസ്സിയിൽ നടന്ന ലളിതമായ ചടങ്ങിൽ ചീഫ് എഡിറ്റർ റോഷൽ മേരി ഇന്ത്യൻ സ്ഥാനാപതി സിബി ജോർജിനു നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്, ആംസ് ഫോർ യു കുവൈറ്റിന്റെ പ്രസിഡന്റ് അലക്സ് ജോൺ, സെക്രട്ടറി വട്ടിയൂർക്കാവ് കൃഷ്ണകുമാർ,എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ആയ റിക്കിതാ റേച്ചൽ അലക്സാണ്ടർ, സൂര്യ കൃഷ്ണ എന്നിവർ പങ്കെടുത്തു. ആംസ് ഫോർ യു കുവൈറ്റിന്റെയും, മാഗസീനിന്റെയും പ്രവർത്തനങ്ങളെ കുറിച്ചും ഇന്ത്യൻ സ്ഥാനാപതിക്ക് വിവരിക്കുകയുണ്ടായി, കുട്ടികൾ എഴുതിയ കഥകൾ, കവിതകൾ, പാചക കുറിപ്പ്, ചിത്രങ്ങൾ , എന്നിവ ഉൾപ്പെടുത്തിയാണ് ഈ മാഗസിൻ പ്രസിദ്ധികരിച്ചിരിക്കുന്നത്.
ഈ മാഗസിന്റെ കോപ്പി ആവശ്യം ഉള്ളവർ [email protected] എന്ന ഇമെയിലിൽ ബന്ധപെടാമെന്നു ഭാരവാഹികൾ അറിയിച്ചു.
Comments